Update Body
മികച്ച കരിയർ കണ്ടെത്തുന്നതിനായി കുന്നംകുളം നഗരസഭ കേന്ദ്ര-സംസ്ഥാന സായുധ സേനാ വിഭാഗങ്ങളിലെ ജോലി സാധ്യതകളെ സംബന്ധിച്ചു ഒരു ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിക്കുന്നു.

എട്ടാം ക്ലാസ്സ്‌ മുതലുള്ള വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അവരുടെ ഭാവിജോലിയെ സംബന്ധിച്ചു ഒരു ധാരണ വരുത്തുന്നതിനു ഈ പരിശീലനം വളരെ ഫലപ്രദമായിരിക്കും.

ആര്‍മി, നേവി, എയര്‍ഫോഴ്‌സ്, കോസ്റ്റ് ഗാര്‍ഡ്, മിലിറ്ററി നേഴ്‌സിങ്ങ് സര്‍വ്വീസ്, റെയില്‍വേ പോലീസ്, പാരാമിലിറ്ററി ഫോഴ്‌സ്, സംസ്ഥാന പോലീസ് എന്നീ ഡിപ്പാര്‍ട്ട്‌മെന്റു കളില്‍ ഉയര്‍ന്ന ജോലി നേടണമെന്ന് ആഗ്രഹിക്കുന്ന വരാണോ...?

എങ്കില്‍ ഇന്ന് തന്നെ തുടങ്ങാം യൂണിഫോം ജോലികള്‍ക്ക് വേണ്ടിയുള്ള പരിശ്രമം

രാഷ്ട്രസുരക്ഷ പ്രക്രിയയില്‍ പങ്കുവഹിക്കത്തക്കവിധം വിദ്യാര്‍ത്ഥി /വിദ്യാര്‍ത്ഥിനികളെ പ്രാപ്തരാക്കുകയും അത് വഴി അവര്‍ക്ക് സാമ്പത്തിക സാമൂഹിക ഉന്നമനം സാധ്യമാക്കുകയും ചെയ്യുക എന്ന മഹത്തായ ഉദ്ദേശ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന Kerala Academy for Pre-Recruitment Training ഉം കുന്നംകുളം നഗരസഭയും വിദ്യാര്‍ത്ഥി/വിദ്യാര്‍ത്ഥിനികള്‍ക്കായിനടത്തുന്ന Talent Development Programme, 2026 മെയ്‌ 21(വ്യാഴാഴ്ച) ( 21/05/2026 ) രാവിലെ 10.30 മണിക്ക് കുന്നംകുളം നഗരസഭ കോണ്‍ഫറന്‍സ്‌
ഹാളിൽ വെച്ച് നടത്തുന്നു.
ഏവർക്കും സ്വാഗതം!

കൂടുതല്‍ വിവരങ്ങള്‍ക്ക്,

Call:
‪‪+91 98 95 320 800‬‬
‪‪+91 98 95 320 900