Update Body
കുന്നംകുളം നഗരസഭയുടെ സ്വപ്ന പദ്ധതിയായ തുറക്കുളം മാർക്കറ്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ വഴിയൊരുങ്ങുന്നു. പദ്ധതിയുടെ തുടർനടപടികൾക്കായി പുതുക്കിയ പദ്ധതി രേഖ (ഡി.പി.ആർ) തയ്യാറാക്കുന്നതിന്റെ ഭാഗമായി തൃശൂർ എഞ്ചിനീയറിംഗ് കോളേജിലെ വിദഗ്ധ സംഘം സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി.
ബി.ഒ.ടി വ്യവസ്ഥയിൽ നിർമ്മാണം ആരംഭിച്ച തുറക്കുളം മാർക്കറ്റ് ചില കോടതി വ്യവഹാരങ്ങളെത്തുടർന്ന് പാതിവഴിയിൽ നിലച്ചുപോവുകയായിരുന്നു. എന്നാൽ, നിലവിലെ സാഹചര്യത്തിൽ മാർക്കറ്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടരുന്നതിന് യാതൊരുവിധ നിയമതടസ്സങ്ങളുമില്ലെന്ന് നഗരസഭയ്ക്ക് നിയമോപദേശം ലഭിച്ചതോടെയാണ് പദ്ധതിക്ക് വീണ്ടും ജീവൻ വച്ചത്.
പൂർണ്ണമായും സോളാർ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന രീതിയിലാണ് മാർക്കറ്റിന്റെ നിർമ്മാണം വിഭാവനം ചെയ്തിരിക്കുന്നത്. ഇതുവരെ നടത്തിയ നിർമ്മാണ പ്രവർത്തനങ്ങൾക്ക് പുറമെ, ഫ്ലോറിംഗ്, ഇലക്ട്രിക്കൽ വർക്കുകൾ, പ്ലംബിങ് വർക്കുകൾ, സെൻട്രലൈസ്ഡ് എ.സി, വിശാലമായ പാർക്കിംഗ് സൗകര്യം, ഡ്രൈനേജ്, സെൻട്രലൈസ്ഡ് മലിനജല ശുദ്ധീകരണ പ്ലാന്റ് (എസ്.ടി.പി), സോളാർ സംവിധാനം എന്നിവയാണ് പുതിയ ഡി.പി.ആറിൽ ഉൾക്കൊള്ളിക്കുന്നത്.
പ്രവൃത്തി പൂർത്തീകരിക്കുന്നതിന് ആവശ്യമായ ഫണ്ട് കണ്ടെത്തുന്നതിനും, പ്രസ്തുത തുക കൃത്യമായി തിരിച്ചടയ്ക്കാനുള്ള നഗരസഭയുടെ ശേഷി കണക്കാക്കുന്നതുമായ കുറ്റമറ്റ രീതിയിലുള്ള ഡി.പി.ആർ ആണ് തയ്യാറാക്കുന്നത്. സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കി എത്രയും വേഗം ജനങ്ങൾക്ക് തുറന്നുകൊടുക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്.
അടുത്ത ദിവസങ്ങളിൽ തന്നെ തൃശൂർ എഞ്ചിനീയറിംഗ് കോളേജുമായി ഔദ്യോഗികമായി ധാരണാപത്രത്തിൽ (എഗ്രിമെന്റ്) ഒപ്പുവെക്കുമെന്നും, ഡി.പി.ആർ വേഗത്തിൽ പൂർത്തിയാക്കി നിർമ്മാണ പ്രവർത്തനങ്ങളിലേക്ക് കടക്കുമെന്നും നഗരസഭ ചെയർപേഴ്സൺ അറിയിച്ചു.
തൃശൂർ എഞ്ചിനീയറിംഗ് കോളേജിലെ ആർക്കിടെക്ച്ചർ വിഭാഗം പ്രൊഫസർ സി.എ. ബിജു, അസിസ്റ്റന്റ് പ്രൊഫസർ സനു കെ. തെക്കത്ത് എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥലം സന്ദർശിച്ചത്. നഗരസഭ വൈസ് ചെയർപേഴ്സൺ പി.ജി. ജയപ്രകാശ്, സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ പുഷ്പ ജോൺ, മിനി മോൻസി, മിഷ സെബാസ്റ്റ്യൻ, ആർഷ ജിജു, വിവിധ കൗൺസിലർമാർ, മുൻസിപ്പൽ സെക്രട്ടറി കെ.കെ. മനോജ്, മുൻസിപ്പൽ എഞ്ചിനീയർ ബിനയ് ബോസ് എന്നിവരും സന്ദർശന സംഘത്തിലുണ്ടായിരുന്നു.

Update Image